മട്ടാഞ്ചേരി:റോഡിൽ പാർക്ക് ചെയ്ത ശേഷം രാമേശ്വരം കനാലിലേക്ക് മാലിന്യം തള്ളിയ ലോറി പൊലീസ് പിടികൂടി. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യം സഹിതം നാട്ടുകാർ പൊലീസിന് പരാതി നൽകുകയായിരുന്നു. തുടർന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.