ആലങ്ങാട്: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്

യൂത്ത് കോൺഗ്രസ് ആലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊങ്ങോർപ്പിള്ളി
കവലയിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ജില്ലാ സെക്രട്ടറി ഫാസിൽ മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പി.കെ. കിരൺ അദ്ധ്യക്ഷനായി. പി. എസ്. സുബൈർ ഖാൻ, ലിയാകത്ത് അലി മൂപ്പൻ, സുരേഷ് ബാബു, സുനിൽ തിരുവാലൂർ, വി.എം. സെബാസ്റ്റ്യൻ, വി.ബി. ജബ്ബാർ, ഗർവാസിസ് മാനാടൻ, എബി മാഞ്ഞൂരാൻ എന്നിവർ സംസാരിച്ചു.