ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംഘടിപ്പിച്ച തൃശൂർ റീജിയണൽ വാഹന പ്രചാരണ ജാഥ അൻവർ സാദത്ത് എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ജാഥ ക്യാപ്ടൻ സാജൻ സി. ജോർജ്, വൈസ് ക്യാപ്ടൻ ലാലികുട്ടി വർഗീസ്, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, ഗോകുൽ കെ. പിള്ള, സുജിത് രാജു, എൻ.വി. ജോസഫ്, അനൂപ് കെ. വർഗീസ്, അനുരാഗ് തുടങ്ങിയവർ സംസാരിച്ചു.