
കൊച്ചി: പ്രാക്ടീസിംഗ് കമ്പനി സെക്രട്ടറിമാർക്കുള്ള മാർഗനിർദ്ദേശങ്ങൾ പരിഷ്‌കരിക്കുമെന്നും വിദ്യാർത്ഥികൾക്ക് സൗജന്യ ഓൺലൈൻ ക്‌ളാസുകൾ ലഭ്യമാക്കുമെന്നും ദി ഇൻസ്റ്റിറ്റിയുട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യ (ഐ.സി.എസ്.ഐ) പ്രസിഡന്റ് മനീഷ് ഗുപ്ത. കൊച്ചി ഘടകം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.സി.എസ്.ഐ സെക്രട്ടറി ആശിഷ് മോഹൻ, തെലങ്കാന മുൻ രാജിട്രാർ ഒഫ് കമ്പനീസ് വി.ഇ. ജോസ്‌കുട്ടി, ചെയർമാൻ ശരത് ശശിധര, എസ്.ഐ.ആർ.സി സെക്രട്ടറി ഇ.പി. മധുസൂദനൻ, കൗൺസിൽ അംഗം ദ്വാരകനാഥ്, കൗൺസിൽ അംഗം ആർ. വെങ്കട്ടരമണ, വൈസ് ചെയർപേഴ്‌സൺ ജിനു മാത്തൻ, ഗോകുൽ വി. ഷേണായ് എന്നിവർ സംസാരിച്ചു.