നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ടി.വി. പ്രദീഷ് അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം സിനോജ് അങ്കമാലി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് താര സജീവ്, ശോഭ ഭരതൻ, സി.എം. വർഗീസ്, ആനി കുഞ്ഞുമോൻ, ഷബീർ അലി, ദിലീപ് കപ്രശേരി, വി.ടി. സലീഷ്, അമ്പിളി ഗോപി, അമ്പിളി അശോകൻ, സി.കെ. കാസിം, എ.വി. സുനിൽ, ബ്ലോക്ക് വനിത ശിശു വികസന ഓഫീസർ ഗീതാഞ്ജലി എന്നിവർ സംസാരിച്ചു.