കാലടി: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ചൊവ്വര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ പരിസരം വൃത്തിയാക്കി. ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷംസുദീൻ, പി.ടി.എ പ്രസിഡന്റ് മഞ്ജു നവാസ്, കെ.സി. മാർട്ടിൻ, സിൽവി ബിജു, സിമി ജിജോ, പ്രിൻസിപ്പൽ വി.ടി. വിനോദ്, ജിജി വർഗീസ്,​ സിജോ, സതീശൻ എന്നിവർ പങ്കെടുത്തു.