നെടുമ്പാശേരി: കെ.പി.എം.എസ് നെടുമ്പാശേരി യൂണിയൻ നേതൃയോഗവും സമരപ്രഖ്യാപന കൺവെൻഷനും സംസ്ഥാന അസി. സെക്രട്ടറി പി.വി. ബാബു ഉദ്ഘാടനം ചെയ്തു. ജാതി സെൻസസ് നടപ്പാക്കണമെന്നും ജനസംഖ്യാനുപാതികമായിട്ടായിരിക്കണം സംവരണമെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് എം.സി. അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഷിഫുലേവ് നെടുമ്പാശേരി പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ഉണ്ണി, സെക്രട്ടറി എൻ.എ. സുരേഷ്, ട്രഷറർ എ.കെ. ശിവൻ, രേഷ്മ അരുൺ എന്നിവർ സംസാരിച്ചു.