ആലങ്ങാട്: വിതരണ പൈപ്പിലെ കേടുപാടുകൾ മൂലം ഒരാഴ്ചയായി കുടിവെള്ളം കിട്ടാതെ വലഞ്ഞ മാഞ്ഞാലി, മാട്ടുപുറം നിവാസികൾക്ക് ആശ്വാസം. പൈപ്പ് ലൈനിലെ കേടുപാട് സംഭവിച്ച ഭാഗം കണ്ടെത്തി അറ്റകുറ്റപ്പണിക്ക് ഇന്നലെ തുടക്കമിട്ടു. മന്ത്രി പി. രാജീവ് അടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടലാണ് പൈപ്പ് അറ്രകുറ്റപ്പണി ത്വരിതപ്പെടുത്താൻ കാരണം.

വെടിമറ താമരവളവിൽ പുതിയ ലൈൻ സ്ഥാപിച്ചപ്പോൾ മാട്ടുപുറത്തേക്കുള്ള വിതരണത്തിന് തടസം വന്നതാണ് കുടിവെള്ളം മുടങ്ങാൻ കാരണമെന്നാണ് കണ്ടെത്തിയത്. അതേസമയം,​

മാഞ്ഞാലി ,മാട്ടുപുറം പ്രദേശങ്ങളിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ വലിയ ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണം നടത്തി. പ്രദേശത്തെ അങ്കണവാടികൾ, കോളനികൾ എന്നിവിടങ്ങളിൽ അഞ്ചു ടാങ്കറുകളിലായാണ് വെള്ളം വിതരണം ചെയ്തത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി എ.എം. അബൂബക്കർ, ഡി,വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗം സി.എസ്. രാഹുൽ എന്നിവർ നേതൃത്വവും നൽകി.