ആലുവ: ആലുവ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷവും യാത്രഅയപ്പ് സമ്മേളനവും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു.
വിരമിക്കുന്ന അദ്ധ്യാപകരായ പ്രിൻസിപ്പൽ എം.ജി. റോസ, കെ.ടി. റെജി, പി.ജെ. സലിൽ കുമാർ എന്നിവരെ എം.എൽ.എ ആദരിച്ചു. കലാ-കായിക- അക്കാഡമിക് മേഖലകളിൽ മികവു പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം നഗരസഭ വൈസ് ചെയർപേഴ്‌സൺ സൈജി ജോളി നിർവഹിച്ചു. ഫാസിൽ ഹുസൈൻ, ലത്തീഫ് പൂഴിത്തറ, മിനി ബൈജു, ശ്രീലത രാധാകൃഷ്ണൻ, സാമുവൽ സ്റ്റീഫൻ, കാതറിൻ തോമസ്, കെ.എൻ. ദീപ, സി.ജെ. ഗുഡ്‌സൺ, പി.ബി. റോണി, നൗഫിയ അബ്ദുൾ റസാക്ക്, വി.ജെ. അമീനമോൾ, വി.എസ്. സതീശൻ, സിന്ധു സി. വർഗീസ് എന്നിവർ സംസാരിച്ചു.