പറവൂർ: കൊട്ടുവള്ളിക്കാട് എസ്.എൻ.എം ഗവ. എൽ.പി സ്കൂളിൽ പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ശുചിത്വോത്സവം "തളിര് " പദ്ധതിക്ക് തുടക്കം. ബ്ലോക്ക് പരിധിയിലെ 44 വിദ്യാലയങ്ങളും സമ്പൂർണ ശുചിത്വവിദ്യാലയങ്ങളായി മാറുന്നതിനുള്ള ആദ്യചുവടാണ് ഹരിത വിദ്യാലയ പ്രഖ്യാപനം. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സൗഹൃദ തുണിസഞ്ചികളും ശുചിത്വസേനയ്ക്ക് യൂണിഫോമും വിതരണം ചെയ്തു. പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച അലങ്കാര വസ്തുക്കളുടെ പ്രദർശനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് പദ്ധതിയുടെ ആമുഖം അവതരിപ്പിച്ചു. എസ്.എം.സി ചെയർമാൻ എൻ.ആർ. രൂപേഷ്, ബബിത ദിലീപ്കുമാർ, സജന സൈമൺ, ബീന രത്നൻ, ഉണ്ണിക്കൃഷ്ണൻ, സി.എസ്. ജയദേവൻ, പ്രേംജിത്ത്, പി.വി. മീനാകുമാരി എന്നിവർ സംസാരിച്ചു.