unimoni
സ്വാന്റൻസ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന 9ാമത് യൂണിമണി കോർപ്പറേറ്റ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടനവും ട്രോഫി പ്രകാശനവും നടനും നിർമ്മാതാവുമായ വിജയ് ബാബു നിർവഹിക്കുന്നു.

കൊച്ചി: സ്വാന്റൻസ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന 9ാമത് യൂണിമണി കോർപ്പറേറ്റ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടനവും ട്രോഫി പ്രകാശനവും നടനും നിർമ്മാതാവുമായ വിജയ് ബാബു നിർവഹിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ, യൂണിമണി സി.ഇ.ഒ കൃഷ്ണൻ, സ്വാന്റൻസ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് ഫിറോസ് റഷീദ്, മുൻ കേരള ക്രിക്കറ്റ് താരം ദീപക് സി.എം, മൈത്രി അഡ്വർടൈസിംഗ് ചെയർമാൻ സി. മുത്തു തുടങ്ങിയവർ പങ്കെടുത്തു. 24 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് 13ന് തൊടുപുഴ കെ.സി.എ. ഗ്രൗണ്ടിൽ ആരംഭിച്ച് 28ന് ഫൈനലോടെ സമാപിക്കും.