
കൊച്ചി: പ്രമുഖ സ്വർണാഭരണ ബ്രാൻഡായ കല്യാൺ ജുവലേഴ്സിന്റെ 250-ാം ഷോറൂം അയോദ്ധ്യയിൽ ആരംഭിക്കും. ഫെബ്രുവരി ഒൻപതിന് ബോളിവുഡ് സൂപ്പർതാരവും കല്യാൺ ജുവലേഴ്സിന്റെ ബ്രാൻഡ് അംബാസഡറുമായ അമിതാഭ് ബച്ചൻ ഷോറൂം ഉദ്ഘാടനം ചെയ്യും. ഉത്തരേന്ത്യൻ വിപണികളിൽ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഷോറൂം തുറക്കുന്നത്.
നടപ്പുസാമ്പത്തിക വർഷം പുതിയ 50 ഷോറൂമുകൾ കല്യാൺ ജൂവലേഴ്സ് ആരംഭിച്ചു. ഏപ്രിലിന് മുമ്പ് കല്യാൺ  ജുവലേഴ്സ് 15 ഷോറൂമുകൾ ഇന്ത്യയിലും രണ്ട് ഷോറൂമുകൾ ഗൾഫ് മേഖലയിലും ആരംഭിക്കും.
പ്രധാന മെട്രോ നഗരങ്ങളിൽ നിലവിലുള്ള പ്രവർത്തനങ്ങൾ വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നു. കല്യാൺ ജുവലേഴ്സിന്റെ ആകെ വരുമാനത്തിന്റെ 13 ശതമാനം ഗൾഫ് മേഖലയിൽ നിന്നാണ് ലഭിക്കുന്നത്.
ശക്തമായ ബിസിനസ് സാധ്യതകളുള്ള അയോദ്ധ്യയിൽ കല്യാൺ ജുവലേഴ്സ് ഷോറൂമിന് തുടക്കം കുറിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കല്യാൺ ജുവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു.