bob-logo

മുംബൈ: പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡ നാഷണൽ ഇ-ഗവേണൻസ് സർവീസസ് ലിമിറ്റഡിൽ (എൻഇഎസ്എൽ) 1,000 ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റികൾ പുറത്തിറക്കുന്ന ബാങ്കായി മാറി.

പരമ്പരാഗത പേപ്പർ അധിഷ്ഠിത പ്രക്രിയയെ മാറ്റിസ്ഥാപിക്കാനും ബാങ്ക് ഗ്യാരന്റി ഇഷ്യൂ ചെയ്യുന്നതിനുള്ള സമയം ഗണ്യമായി കുറയ്ക്കുവാനും പുതിയ സംവിധാനം സഹായിക്കും.

ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റികൾ എല്ലാ പങ്കാളികൾക്കും പ്രയോജനം ചെയ്യുന്നതിനാൽ മികച്ച വളർച്ചാ സാധ്യതയാണുള്ളതെന്ന് എൻ.ഇ.എസ്.എൽ മാനേജിംഗ് ഡയറക്ടർ ദേബജ്യോതി റേ ചൗധരി പറഞ്ഞു.