
മട്ടാഞ്ചേരി: കേരള സർക്കാറിന്റെ കിരാത ഭരണത്തിനെതിരെ കൊച്ചി നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി നടത്തി. പൊതുസമ്മേളനം മുൻ മേയർ ടോണി ചമ്മിണി ഉദ്ഘാടനം ചെയ്തു. വി.എച്ച്. ഷിഹാബുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. തമ്പി സുബ്രമണ്യം, അജിത്ത് അമീർ ബാവ ,പി.എച്ച്. നാസർ,, എം.എ. മുഹമ്മദാലി, ഷൈനി മാത്യു പ്രമോദ് ശ്രീധരൻ, ആർ. ദിനേഷ് കമ്മത്ത്, കൗൺസിലർമാരായ ആന്റണി കുരിത്തറ, കെ.എ. മനാഫ്, മഹിളാ കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് കവിത ഹരികുമാർ , എം . എസ്. ശുഹൈബ്, മുജീബ് റഹ്മാൻ , പി . എ. അബ്ദുൾ ഖാദർ , പി.എം.എം. സമദ്, അസിം ഹംസ എന്നിവർ സംസാരിച്ചു.