പള്ളുരുത്തി: സാന്ദ്രമീ സംഗീതം എന്ന പേരിൽ പള്ളുരുത്തിയിൽ സംഗീത സായാഹ്നം 14 ന് നടക്കും. ഗായകനും സംഗീതഞ്ജനും അക്കാഡമി ഗുരുപൂജ ജേതാവുമായ പീറ്റർ ജോസാണ് സംഗീത സായാഹ്നത്തിന് ചുക്കാൻ പിടിക്കുന്നത്. വൈകിട്ട് അഞ്ചിന് ഇ.കെ. സ്ക്വയറിൽ നടക്കുന്ന പരിപാടി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ. മാലിനി ഹരിഹരൻ ഭദ്രദീപം തെളിക്കും. ജോൺ ഫെർണാണ്ടസ്, കെ.എം. ധർമ്മൻ, ഇടക്കൊച്ചി സലിം കുമാർ, വി.കെ.പ്രകാശൻ, വി.എ. ശ്രീജിത്ത്, ഫാ. സിജു പാലിയത്തി, കെ.ആർ. മോഹനൻ തുടങ്ങിയവർ സംബന്ധിക്കും. രാത്രി 7 ന് പിന്നണി ഗായകർ അവതരിപ്പിക്കുന്ന ഗാനമേള. കലാ സാംസ്കാരിക വേദിയാണ് സംഘാടകർ.