കളമശേരി: രാജഗിരി പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച പ്രഥമ പരിശുദ്ധ ചാവറ പ്രഭാഷണ പരമ്പര മുൻ നയത്രജ്ഞനും പി. ജിൻഡാൽ ഗ്ലോബൽ ലാ സ്‌കൂൾ പ്രഫസറുമായ വേണു രാജാമണി ഉദ്ഘാടനം ചെയ്തു. കേരളവും ഭാവിയിലേക്കുള്ള ആഗോള സാദ്ധ്യതകളും എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. എസ്.എച്ച് പ്രൊവിൻസ് പ്രൊവിൻഷ്യൽ വികാരി ഡോ. മാത്യു കോയിക്കര അദ്ധ്യക്ഷത വഹിച്ചു. രാജഗിരി പബ്ലിക് സ്‌കൂൾ ഡയറക്ടർ ഫാ. പൗലോസ് കിടങ്ങൻ, ഫിനാൻസ് മാനേജർ ആന്റണി കേളംപറമ്പിൽ, പ്രിൻസിപ്പൽ റൂബി ആന്റണി, പി.ടി.എ പ്രസിഡന്റ് ഡോ. ജിജോ പോൾ, പി.ടി.എ കൺവീനർ ഡോ. ഭ്രൂസ് മാത്യു എന്നിവർ സംബന്ധിച്ചു.