വൈപ്പിൻ: കർഷക കോൺഗ്രസ് കുഴുപ്പിള്ളി മണ്ഡലം കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസ് പോൾ അദ്ധ്യക്ഷത വഹിച്ചു.
ആന്റണി പുന്നത്തറ, പ്രസിഡന്റ് പി.ജെ. അനിരുദ്ധൻ, ജില്ലാ സെക്രട്ടറിമാരായ എ.ഡി. ഉണ്ണി, ജോസി ചക്കാലക്കൽ, ജോസഫ് നരികുളം, ഫ്രാൻസിസ് അറക്കൽ, കെ.ടി. ഷാജഹാൻ, ബേബി കൃഷ്ണ, എം.എം. പ്രമുഖൻ, ലിജി തദേവൂസ്, ജോയി പണിക്കത്തറ, ടൈറ്റസ് പൂപ്പാടി എന്നിവർ സംസാരിച്ചു.