* മരിച്ചത് മിനിലോറി ഡ്രൈവർ
മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും മിനി ലോറിയും കുട്ടിയിടിച്ച് മിനിലോറി ഡ്രൈവർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ തൃക്കളത്തൂർ പള്ളിത്താഴത്താണ് അപകടമുണ്ടായത്. തമിഴ്നാട് തെങ്കാശി സ്വദേശി ഇസക്കിദുരൈയാണ് (45) മരണമടഞ്ഞത്. ബസ് ഡ്രൈവർ എസ്.എസ്. ഭവനിൽ ജി. ബിജുമോൻ (41), യാത്രക്കാരി ശ്രീജസദനിൽ കെ. ശ്രീജ (48) എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇസക്കിദുരൈയുടെ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. കോട്ടയത്തുനിന്ന് തൃശൂരിലേയ്ക്ക് പോവുകയായിരുന്ന ബസ് എതിർദിശയിൽ വന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങൾക്കും കേടുപാടുണ്ട്. അപകടത്തെ തുടർന്ന് റോഡിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ ഫയർഫോഴ്‌സും പൊലീസുമെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.