
കൊച്ചി: ആഗോള തലത്തിൽ പ്രവർത്തിക്കുന്ന മികച്ച സാമൂഹ്യ പ്രവർത്തകന് ഫേസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാജ്യാന്തര ചാരിറ്റി അവാർഡ് അമേരിക്കയിലെ സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകനായ ഡോ. ജേക്കബ് ഈപ്പന് നാളെ സമ്മാനിക്കും.
2011 ൽ ജസ്റ്റിസ്.വി.ആർ. കൃഷ്ണയ്യർ മുഖ്യ രക്ഷാധികാരിയായി പ്രവർത്തനം ആരംഭിച്ച ഫേസ് ഫൗണ്ടേഷൻ 13 വർഷം പിന്നിടുന്ന വേളയിലാണ് ആഗോള ചാരിറ്റി പുരസ്‌കാരം ഏർപ്പെടുത്തിയത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്.
സ്ട്രീറ്റ് ഫുഡ് വ്ളോഗർ അബ്ദുൾ ഹക്കീം, രോഗികളെ സൗജന്യമായി ചികിത്സിച്ച് വരുന്ന ജവഹർ നഗർ സ്വദേശി ഡോ. ഗ്രേസ് തോമസ് എന്നിവരെ ചടങ്ങിൽ ആദരിക്കും.