മൂവാറ്റുപുഴ: കോടതി നടപടിക്രമങ്ങളെ സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിട്ടി നടത്തുന്ന സംവാദ പദ്ധതി മൂവാറ്റുപുഴ താലൂക്കിൽ തുടക്കമായി. കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിട്ടിയുടെ മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ ജോഷി ജോൺ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും പോക്സോ പ്രത്യേക കോടതി ജഡ്ജിയുമായ പി.വി. അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ അഡ്വ. എം.എസ്. അജിത്, ബാർ അസോസിയേഷൻ പ്രസിഡന്റ് വിജു ചക്കാലക്കൻ, സെക്രട്ടറി ടോണി ജോസ് മേമന, മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി വി.വി.ശ്യാം എന്നിവർ സംസാരിച്ചു.