
കൊച്ചി : സ്മാർട്ട്‌ഫോൺ ബ്രാൻഡായ മോട്ടറോളയുടെ മോട്ടോ ജി34 5ജി ജനുവരി 17 ന് വിപണിയിലെത്തും. സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ 5ജി പ്രകടനത്തോടെ സ്‌നാപ്ഡ്രാഗൺ 695 5ജി മൊബൈൽ പ്ലാറ്റ്‌ഫോമിനൊപ്പമാണ് മോട്ടോ ജി34 5ജി വരുന്നത്. ആൻഡ്രോയിഡ് 14, 50 എം പി ക്യാമറ സിസ്റ്റം, ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ സ്പീക്കറുകൾ, 120 ഹെർട്‌സ് 6.5' ഡിസ്‌പ്ലേ, തുടങ്ങി വിവിധ ഫീച്ചറുകളുണ്ട്.
ഓഷ്യൻ ഗ്രീൻ നിറത്തിലുള്ള സൂപ്പർപ്രീമിയം വീഗൻ ലെതർ ഫിനിഷും ഐസ് ബ്ലൂ, ചാർക്കോൾ ബ്ലാക്ക് നിറങ്ങളിൽ ലഭ്യമായ ഈ സ്മാർട്‌ഫോണിന്റെ പ്രാരംഭ വില 9,999 രൂപയാണ്.
രാജ്യത്തുടനീളമുള്ള വിശാലമായ ഉപഭോക്താക്കളിലേക്ക് ക്ലാസ് 5ജി സ്മാർട്ട്‌ഫോൺഅനുഭവം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ടി.എം. മൊബൈൽ ബിസിനസ് ഗ്രൂപ്പ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ നരസിംഹൻ പറഞ്ഞു.