
കൊച്ചി: യു.എ.ഇ, യു.എസ്.എ വാർഷിക പാക്കുകളും സൗജന്യ ഇൻഫ്‌ളൈറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുത്തി റിലയൻസ് ജിയോ മൂന്ന് പുതിയ രാജ്യാന്തര റോമിംഗ് പ്ലാനുകൾ അവതരിപ്പിച്ചു.
യു.എ.ഇ റോമിംഗ് പ്ലാനുകൾക്ക് 21 ദിവസത്തെ കാലാവധി 2,998 രൂപയ്ക്കും, 14 ദിവസത്തെ വാലിഡിറ്റി 1,598 രൂപയ്ക്കും ഏഴ് ദിവസം വാലിഡിറ്റി 898 രൂപ നിരക്കിലുമാണ് ലഭ്യമാക്കുന്നത്.
ജിയോയുടെ 2,998 രൂപ പ്ലാൻ 250 മിനിറ്റ് വീതം ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് വോയ്‌സ് കോളുകൾ, 7 ജിബി ഡാറ്റ എന്നിവ നൽകുന്നു. 1,598 രൂപ പ്ലാനിൽ 150 മിനിറ്റ് വീതം ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് വോയ്‌സ് കോളുകൾ, 3 ജിബി ഡാറ്റ എന്നിവ ലഭിക്കും.
യു..എസ്.എ റോമിംഗ് പ്ലാനുകളിൽ 3,455 രൂപയ്ക്ക് 30 ദിവസം വാലിഡിറ്റി, 2,555 രൂപയ്ക്ക് 21 ദിവസം വാലിഡിറ്റി , 1,555 രൂപയ്ക്ക് 10 ദിവസം വാലിഡിറ്റി എന്നിവ ലഭിക്കും