kklm

കൂത്താട്ടുകുളം: മാരുതി കവല താമരക്കാട്ട് ടി.ജി. സുനിലിന്റെ മകൾ ഐശ്വര്യ സുനിൽ (16) വിഷം ഉള്ളിൽച്ചെന്ന് മരിച്ചു.

കഴിഞ്ഞ 21ന് ദേഹാസ്വാസ്‌ഥ്യത്തെ തുടർന്നാണ് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വടാട്ടുപാറ ചക്കിമേട് സ്വദേശിയായ സുനിൽ കൂത്താട്ടുകുളത്ത് വാടകയ്ക്ക് താമസിക്കുകയാണ്. പുതുവേലി ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഐശ്വര്യ. അമ്മ: ശ്രീജ. സഹോദരൻ: നീരജ്.