
കൊച്ചി: ഭാരതീയ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രബന്ധാവതരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.സി.എം. ജോയ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക ഉന്മൂലനത്തിന്റെ പ്രത്യയശാസ്ത്രം
എന്ന വിഷയത്തിൽ കുരുക്ഷേത്ര ബുക്‌സ് മാനേജിംഗ് ഡയറക്ടർ കാ ഭാ സുരേന്ദ്രൻ സംസാരിച്ചു. ഉത്മൂലന സിദ്ധാധം വന്നത് മത സംസ്‌കാര വാദത്തിൽ നിന്ന് ഉടലെടുത്തതാണ് ഇത് കോൺഗ്രസിന്റെ ഉത്പന്നമാണ്. എന്നാൽ സംസ്‌കാരം മതത്തിന്റെ അല്ല രാഷ്ട്രത്തിന്റെതാണെന്നും അദ്ദേഹം പറഞ്ഞു.
താലി ചുട്ടെരിക്കൽ, ആർപ്പോ ആർത്തവം തുടങ്ങിയ പലതും സാംസ്‌കാരിക ഉല്മൂനത്തിന്റെ പ്രത്യയശാസ്ത്രമായി സമൂഹത്തിൽ അവതരിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അരവിന്ദാക്ഷൻ നായർ. പി.എസ്, പൊതു കാര്യദർശി, സുകേഷ് പ്രഭാകർ എന്നിവർ സംസാരിച്ചു.