കൊച്ചി: വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 44-ാമത് സഹകരണ നിക്ഷേപ സമാഹരണം ആരംഭിച്ചു. ആദ്യ ദിന നിക്ഷേപ സമാഹരണത്തിൽ 32 പേരിൽ നിന്ന് ഒരു കോടി രണ്ടു ലക്ഷം രൂപ സമാഹരിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ. അഭിലാഷ് അദ്ധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ എസ്. മോഹൻദാസ്, കെ.ജി. സുരേന്ദ്രൻ, ഇ.പി. സുരേഷ്, വിനീത സക്‌സേന, അസി.സെക്രട്ടറി ടി.എസ്. ഹരി, ടി.സി. മായ, സുബി മുരളിധരൻ, എം.പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.