കൊച്ചി: പതിനഞ്ചുകാരനെയും കൂട്ടുകാരനെയും മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന യു.ഡി.എഫ് പഞ്ചായത്ത് അംഗവും ഭർത്താവും അറസ്റ്റിൽ. മുളവുകാട് പഞ്ചായത്ത് ആറാം വാർഡ് അംഗം ലക്‌സി, ഭർത്താവ് ഫ്രാൻസിസ് എന്നിവരെ മുളവുകാട് പൊലീസ് വൈക്കത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

ഡിസംബർ 31ന് മുളവുകാട് നടന്ന പുതുവത്സരാഘോഷ പരിപാടിയിൽ ഡാൻസ് കളിക്കുകയായിരുന്ന കുട്ടികളെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ മർദ്ദിച്ചെന്നാണ് കേസ്. പതിനഞ്ചുകാരന്റെ വാരിയെല്ലിന് പൊട്ടലുണ്ട്.