
കൊച്ചി: സ്വാമി വിവേകാനന്ദന്റെ ദർശനങ്ങൾ കാലദേശങ്ങൾക്ക് അതീതമാണെന്ന് കോസ്റ്റ് ഗാർഡ് ഡി.ഐ.ജി. എൻ. രവി പറഞ്ഞു. ഭാരത് വികാസ് പരിഷത്ത് സംഘടിപ്പിച്ച 161-ാമത് വിവേകാനന്ദ ജയന്തിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എറണാകുളം ചിൽഡ്രൻസ് പാർക്കിലെ വിവേകാനന്ദ സ്ക്വയറിൽ രാവിലെ പുഷ്പാർച്ചനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. സംസ്ഥാന അദ്ധ്യക്ഷൻ ഡോ. കിഷോർ കെ. മുരളീധരൻ അദ്ധ്യക്ഷനായി. സ്വാമിമാരായ പുരന്ദരാനന്ദ മഹാരാജ്, നിത്യമയാനന്ദ, സി.ജി. രാജഗോപാൽ , എൻ. രാജഗോപാല പൈ, പി. വെങ്കിടാചലം, ചേതൻ ഡി. ഷാ, വി. ശ്രീകുമാർ , പി. ചന്ദ്രലേഖ, ആർ. ശ്രീകല, അംബികാ ഡി. കർത്താ എന്നിവർ സംസാരിച്ചു.