crimebranch

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി. ഇ.ഡിയുടെ പക്കലുള്ള രേഖകൾ കൈമാറണമെന്ന ആവശ്യം കൊച്ചി പി.എം.എൽ.എ പ്രത്യേക കോടതി തള്ളി. ഒരു ഏജൻസി അന്വേഷിച്ച വിവരങ്ങളും പിടിച്ചെടുത്ത രേഖകളും മറ്റൊരു ഏജൻസിക്ക് നല്കാനാകില്ലെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ചാണ് നടപടി. അതിനിടെ കേസിലെ മുഖ്യപ്രതിയായ പി.പി.കിരണിനെതിരെ ഇ.ഡി ഒരു കേസുകൂടി രജിസ്റ്റർചെയ്തു. 3.5 കോടി രൂപ തട്ടിയെന്ന സ്വകാര്യബാങ്കിന്റെ പരാതിയിലാണ് കേസ്.