
കൊച്ചി: ഇ - മുറ്റം പദ്ധതിയിലൂടെ ഡിജിറ്റൽ സാക്ഷരത നേടിയ എറണാകുളം ജില്ലയിലെ ആദ്യ പഞ്ചായത്തായി ശ്രീമൂലനഗരം പഞ്ചായത്തിനെ തിരഞ്ഞെടുത്തു. സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്, തദ്ദേശ വകുപ്പ്, സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടി എന്നിവർ ചേർന്ന് നടത്തുന്ന പദ്ധതിയാണ് ഇ- മുറ്രം. ബെന്നി ബഹനാൻ എം.പി ഡിജിറ്രൽ സാക്ഷരത പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സിൽവി ബിജു, എൻ.സി. ഉഷാകുമാരി, വി.ജെ. ആന്റണി, മുൻ പ്രസിഡന്റ് കെ.സി. മാർട്ടിൻ, വാർഡ് അംഗങ്ങളായ സി.പി. മുഹമ്മദ്, കെ.പി. സുകുമാരൻ, ഷിജിത സന്തോഷ്, മീന വേലായുധൻ, സിമി ജിജോ, ഡാർലി ജീമോൻ, പഞ്ചായത്ത് സെക്രട്ടറി കെ.എം. അബ്ദുൽ ജലീൽ, ജില്ലാ സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ദീപ ജയിംസ്, ജില്ലാ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കെ.എം. സുബൈദ, സി.ഡി.എസ് ചെയർപേഴ്സൺ നന്ദിനി രാമചന്ദ്രൻ, പഞ്ചായത്ത് സാക്ഷരത പ്രേരക് ഒ.ബി. ജാസ്മിൻ, പഞ്ചായത്ത് ഇ- മുറ്റം കോ ഓർഡിനേറ്റർ സോണി വർഗീസ് എന്നിവർ സംസാരിച്ചു. സർവേയിലൂടെ കണ്ടെത്തിയ പഞ്ചായത്തിലെ 2008 ആളുകൾക്കാണ് ഡിജിറ്റൽ സാക്ഷരത ക്ലാസുകൾ നൽകിയത്. 150 ഇൻസ്ട്രക്ടർ മാരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കൈറ്റിന്റെ സാങ്കേതിക സഹായം പ്രയോജനപ്പെടുത്തിയാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ഇ -മുറ്റം പദ്ധതിയിലൂടെ ഡിജിറ്റൽ സാക്ഷരത നേടിയ രണ്ടാമത്തെ തദ്ദേശ സ്ഥാപനമായി ശ്രീമൂലനഗരം പഞ്ചായത്ത്. ചടങ്ങിൽ ക്ലാസുകൾ നയിച്ച ഇൻസ്‌ട്രക്റ്റർമാരെ ആദരിച്ചു.