വൈപ്പിൻ: ആരാധന ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലെ ജീവകാരുണ്യ സഹായനിധി വിതരണം കെ.എൻ.ഉണ്ണിക്കൃഷ്ണൻ എ.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് കെ.ബി. വേണു അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, പൂയപ്പിള്ളി തങ്കപ്പൻ, സിപ്പി പള്ളിപ്പുറം, ഡി.സി.സി സെക്രട്ടറി എം.ജെ. ടോമി, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ഇ.സി. ശിവദാസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, വാർഡ് മെമ്പർ ദീപ്തി പ്രൈജു, ബാബു വട്ടത്തറ, വിക്രം പിള്ള എന്നിവർ സംസാരിച്ചു.