വൈപ്പിൻ: മത്സ്യമേഖലയിൽ 25 വർഷത്തിലധികമായി കയറ്റിറക്ക് ജോലി ചെയ്യുന്നവരുടെ തൊഴിൽ കൊച്ചി തുറമുഖ തൊഴിലാളി യൂണിയൻ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂണിയനുകൾ സംയുക്ത വിശദീകരണയോഗം നടത്തി.
ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി അഡ്വ. കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി കാളമുക്ക് ഹാർബർ യൂണിറ്റ് പ്രസിഡന്റ് ജോസി വൈപ്പിൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ വൈസ് പ്രസിഡന്റ് എം.എ. മോഹനൻ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.വി. ലൂയിസ്, വി.കെ. അനിൽകുമാർ (ബി.എം.എസ്), പി.കെ. ബാബു, പി.ബി. പ്രവീൺ എന്നിവർ സംസാരിച്ചു.