വൈപ്പിൻ: സൂപ്പർ സോക്കർ വൈപ്പിൻ സംഘടിപ്പിക്കുന്ന ഗ്രാസ് റൂട്ട് ഫുട്‌ബാൾ ഫെസ്റ്റ് ഇന്നും നാളെയുമായി നായരമ്പലം പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. അണ്ടർ11, അണ്ടർ 13 വിഭാഗങ്ങളിലാണ് മത്സരം. 12 വീതം ടീമുകൾ പങ്കെടുക്കും.
ഇന്ന് രാവിലെ 7 മുതലാണ് മത്സരങ്ങൾ. വൈകിട്ട് 6വരെ തുടരും. നായരമ്പലം സഹകരണബാങ്ക് പ്രസിഡന്റ് കെ.ബി.ജോഷി ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 5ന് സമാപിക്കും. നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് സമ്മാനവിതരണം നടത്തും.