വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ വാർഡുതല ജനാഭിമുഖം പരിപാടിക്ക് തുടക്കം. കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് 3ാം വാർഡിൽ ഒലിയത്ത് ദീപ മധുവിന്റെ വസതിയിലാണ് ആദ്യ ജനാഭിമുഖം നടന്നത്. തുടർന്ന് അഞ്ചാം വാർഡിൽ കെ.ആർ. നാരായണൻ സ്മാരക വായനശാല ഹാളിലും ഏഴാം വാർഡിൽ വനിതാകേന്ദ്രത്തിലും എം.എൽ.എ ജനങ്ങളുമായി സംവദിച്ചു. ഇന്ന് രാവിലെ 11.30ന് എട്ടാം വാർഡിൽ വി.ഡി.എൽ.പി സ്‌കൂൾ, തുടർന്ന് മൈത്രി സാംസ്‌കാരികനിലയം, ഒൻപതാം വാർഡിൽ ഗായത്രി അങ്കണവാടി എന്നിവിടങ്ങളിൽ മുഖാമുഖം നടക്കും.