കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്‌കൂൾ ഒഫ് എൻജിനിയറിംഗിലെ സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ് ഡിവിഷനിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരമുള്ള മെക്കാനിക്കൽ, കെമിക്കൽ, സിവിൽ, സേഫ്റ്റി ബ്രാഞ്ചുകളിൽ ബി. ടെക്കും എം.ടെക്കുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 18ന് വൈകിട്ട് നാലിന് മുമ്പായി പ്രിൻസിപ്പൽ, സ്‌കൂൾ ഒഫ് എൻജിനിയറിംഗ്, കുസാറ്റ് എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ പിന്നീട് അഭിമുഖത്തിന് വിളിക്കും.