കൊച്ചി: സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റ ബിഷപ്പ് റാഫേൽ തട്ടിലിനെ മന്ത്രി എ.കെ. ശശീന്ദ്രൻ സന്ദർശിച്ചു. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.