പെരുമ്പളം: ശ്രീനാരായണവിലാസം സമാജം പള്ളിപ്പാട്ട് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് 15ന് കൊടിയേറും. തിങ്കളാഴ്ച രാവിലെ എട്ടിന് പന്തീരടി, പത്തിന് പള്ളിപ്പാട്ടമ്മയ്ക്ക് പൊങ്കാല, കൗസല്യ വൈരസേനൻ ദീപം പ്രകാശിപ്പിക്കും. വൈകിട്ട് മൂന്നിന് കൊടിക്കയർ എഴുന്നള്ളിപ്പ് തുടർന്ന് താലംവരവ്. ഏഴിനും എട്ടിനും മദ്ധ്യേ മാത്താനം അശോകൻ തന്ത്രിയുടെയും കെ.എസ്. കാർത്തികേയൻ ശാന്തിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റും, തുടർന്ന് അശോകൻ ആശാൻ ആൻഡ് പാർട്ടിയുടെ ഭജൻസന്ധ്യ, തുടർന്ന് കൊടിയേറ്റ് സദ്യ.
16ന് രാത്രി 7ന് നൃത്തസന്ധ്യ, തുടർന്ന് നാട്ടുതാലപ്പൊലി വരവ്. 17ന് വൈകിട്ട് 6 ന് ലളിതാസഹസ്രനാമജപം, പുഷ്പാഭിഷേകം, തുടർന്ന് നാട്ടുതാലപ്പൊലി, 18ന് വൈകിട്ട് 7.30ന് ഭക്തിഗാനസുധ. 19ന് രാവിലെ എട്ടിന് ഭാഗവതപാരായണം, വൈകിട്ട് 7ന് നൃത്തസന്ധ്യ തുടർന്ന് നാട്ടുതാലപ്പൊലി.
20ന് പള്ളിവേട്ട മഹോത്സവം. 11ന് ജയനാരായണന്റെ ആദ്ധ്യാത്മിക പ്രഭാഷണം, ഉച്ചയ്ക്ക് 12ന് മഹാ അന്നദാനം, 3.15ന് പകൽപ്പൂരം വാത്തികാട് ദേശകാണിക്കയുടെ സമീപത്തുനിന്ന് തുടങ്ങും. 5.30ന് നെയ്‌വിളക്ക് അർച്ചനാപൂജ, ദീപക്കാഴ്ച, തുടർന്ന് നൃത്തസന്ധ്യ, എട്ടിന് നാട്ടുതാലപ്പൊലി,11ന് പള്ളിവേട്ടയ്ക്ക് പുറപ്പാട്.
21ന് ആറാട്ട് മഹോത്സവം. രാവിലെ 9ന് പൂരംഇടി, വൈകിട്ട് മൂന്നിന് പകൽപ്പൂരം തുടർന്ന് നാട്ടുതാലപ്പൊലി, 6.45ന് ദീപക്കാഴ്ച, ആറാട്ടിന് പുറപ്പാട്, അവഭൃഥസ്നാനവും തിരികെ എഴുന്നള്ളിപ്പും, തുടർന്ന് വടക്കുപുറത്ത് ഗുരുതി.