ആലങ്ങാട്: വെളിയത്തുനാട് പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് വെളിയത്തുനാട് സഹകരണ ബാങ്ക് പൊതുയോഗം പ്രമേയം പാസാക്കി. കരുമാല്ലൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്. സർക്കാർ സംവിധാനങ്ങളെല്ലാം പടിഞ്ഞാറൻ മേഖലയിലാണ്. കിഴക്കൻ മേഖലയ്ക്ക് വികസനം അന്യമാണെന്നും അതിനു പരിഹാരമായി വെളിയത്തുനാട് പഞ്ചായത്ത്‌ രൂപീകരിക്കണമെന്നുമാണ് ആവശ്യം. പഞ്ചായത്ത് എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിന് പ്രദേശത്തെ രാഷ്ട്രീയ, സാമൂഹിക, സമുദായിക പ്രതിനിധികളെ ഉൾപ്പെടുത്തി ഇന്ന് സർവകക്ഷിയോഗം ചേർന്ന് സംയുക്ത കമ്മിറ്റി രൂപീകരിക്കും.