 
ആലുവ: കവി കടുങ്ങല്ലൂർ നാരായണൻ (73) നിര്യാതനായി. വീട്ടിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്ന നാരായണനെ കടുത്ത ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
തോട്ടക്കാട്ടുകര എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്കാരം നടത്തി.
കണിയാംകുന്ന് 'ഗോവിന്ദം' വീട്ടിൽ പരേതരായ ഗോവിന്ദന്റെയും പാറുക്കുട്ടിയുടെയും മകനാണ്. ഭാര്യ: സുലോചന. മക്കൾ: സുദർശനൻ, ശ്രീഹരി, ശ്രീകല. മരുമക്കൾ: രഞ്ജിനി, ബൈജു, പരേതയായ പ്രീതി.
ദീർഘ സുമംഗലീ ഭവ!, തീച്ചിലമ്പ് എന്നിവ കടുങ്ങലൂരിന്റെ കാവ്യസമാഹാരങ്ങളാണ്. സമഗ്ര സംഭാവനകൾക്ക് ഡോ. അംബേദ്കർ നാഷണൽ ഫെല്ലോഷിപ്പ്, സുവർണ രേഖാ പുരസ്‌കാരം, തിരുവനന്തപുരം ധർമ്മവേദി കണ്ണശ്ശ സ്മാരക പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.