മൂവാറ്റുപുഴ: ശ്രീമംഗലത്ത് ഭാഗവതസത്സംഗ സമിതിയുടെ ആഭിമുഖ്യത്തിൽ ഭാഗവത ഗുരുനാഥൻ പുരാണാർണവം മാടശേരി നീലകണ്ഠൻ നമ്പൂതിരി പ്രധാനാചാര്യനായി ആരംഭിച്ച 20-ാംമത് ഭാഗവത സപ്താഹയജ്ഞം സമാപിച്ചു. മാടശേരി നീലകണ്ഠൻ നമ്പൂതിരി സന്യാസദീക്ഷ സ്വീകരിക്കുന്നതിനു മുമ്പുള്ള ഭാഗവത സപ്താഹയജ്ഞമാണ് നടന്നത്. സമാപന ചടങ്ങിൽ ഡോ. പി.വി.വിശ്വനാഥൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ഭാഗവത പ്രചാരണ പുരസ്കാര പ്രഖ്യാപനവും നടത്തി. ഭാഗവതോപാസകരായ കറുകടം മാടശേരി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭാഗവതകർണ്ണാമൃതം പുരസ്കാരത്തിനും ആമ്പല്ലൂർ രാജേശ്വരി രാധാകൃഷ്ണൻ ഹരിമുരളി പുരസ്കാരത്തിനും തിരുവംപ്ലാവിൽ ആനിക്കാട് നാരായണ ശർമ്മ ധർമ്മസംയോജക പുരസ്കാരത്തിനും അർഹരായി.