അങ്കമാലി: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ അങ്കമാലി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അച്ചടി ആരവം എന്ന പേരിൽ കുടുംബസംഗമവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.വി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ ബിനു പോൾ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ രാജീവ്‌ ഉപ്പത്ത്, ജില്ലാ സെക്രട്ടറി അനിൽ ഞാളുമഠം, ജില്ലാ ട്രഷറർ എ. ആർ. മനോജ്‌ കുമാർ, ജോൺ ജോൺസൻ പടയാട്ടിൽ, സുരേന്ദ്രൻ, കെ. ജി. വിജയകുമാർ, ലിബിൻ മേനാച്ചേരി, ടി.ആർ. ബാബു എന്നിവർ സംസാരിച്ചു.