
ആലുവ: ആലുവ സെന്റ് സേവ്യേഴ്സ് വനിതാ കോളേജ് വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എക്സിബിഷൻ ഗ്യാനോത്സവ് 2024 ന്റെ സമാപന സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ് അദ്ധ്യക്ഷത വഹിച്ചു. 60 വ്യത്യസ്ത ലഡുവും 600 സോപ്പും നിർമ്മിച്ച് കോളേജിന് ലോക റെക്കാഡ് നേടിക്കൊടുത്ത കെമിസ്ട്രി വിഭാഗം അദ്ധ്യാപിക ഡോ. ന്യൂലി ജോസഫിനെയും വിദ്യാർത്ഥികളെയും ആദരിച്ചു. മാനേജർ റസിസ്റ്റർ ചാൾസ്, ഡോ. കെ. സൗമി മേരി, ഡോ. സിസ്റ്റർ ഷാരിൻ, രഞ്ജിത രഘുനാഥ്, രോഷ്നി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.