ph
വിശാൽ

കാലടി: വൃക്കരോഗബാധിതനായ യുവാവ് ചികിത്സാ സഹായം തേടുന്നു. അയ്യമ്പുഴ ചുള്ളി ചെങ്ങനാട്ട് വീട്ടിൽ മനോജിന്റെ മകൻ വിശാലാണ് (20) സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുന്നത്.

രണ്ടു വൃക്കകളും തകരാറിലായ വിശാൽ എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും 30 ലക്ഷത്തോളം രൂപവേണം. കൂലിപ്പണി ചെയ്തു ഉപജീവനം നടത്തുന്ന മാതാപിതാക്കളും ഒരു സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് ഈ യുവാവ്.

വിശാൽ ചികിത്സ സഹായനിധി എന്ന പേരിൽ ഫെഡറൽ ബാങ്ക് മഞ്ഞപ്ര ശാഖയിൽ 10430200005343 എന്ന നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി- FDRL0001043. ഗൂഗിൾ പേ: 8592093315.