മൂവാറ്റുപുഴ: കിസാൻ സഭ പോത്താനിക്കാട് പ്രാദേശികസഭയുടെ നേതൃത്വത്തിൻ നടത്തിയ 5000-ത്തോളം ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം 15ന് രാവിലെ 10ന് വി.എസ്. സുനിൽ കുമാർ നിർവഹിക്കും. കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ.കെ. ശിവൻ, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എൽദോ എബ്രഹാം, സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, കിസാൻ സഭ മണ്ഡലം സെക്രട്ടറി വിൻസന്റ് ഇല്ലിക്കൽ, പ്രസിഡന്റ് പോൾ പൂമറ്റം എന്നിവർ സംസാരിക്കും.