
മരട് : മരട് ഹോമിയോ ഡിസ്പെൻസറിക്ക് ദേശീയ അംഗീകാരമായ എൻ.ബി.എച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ) എൻട്രി ലെവൽ സർട്ടിഫിക്കേഷൻ നേടുന്നതിനായി പ്രയത്നിച്ച ഡോ.രാജേശ്വരി സി.എൽ., ഡോ. നമിത എന്നിവരെ ആദരിച്ചു. കെ.ബാബു എം.എൽ .എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ റിനി തോമസ്, ശോഭ ചന്ദ്രൻ , ബേബി പോൾ , ബിനോയ് ജോസഫ് , കൗൺസിലർമാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ, അജിത നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.