അങ്കമാലി: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ അങ്കമാലി സൊസൈറ്റിയുടെ മൂന്നാം വാർഷിക പൊതുയോഗം ചേർന്നു. ജില്ലാ വൈസ് പ്രസിഡന്റ് എം.പി. പത്രോസ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി.കെ. സലിംകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി പി.വി ടോമി റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ രക്ഷാധികാരി അഡ്വ.കെ.കെ. ഷിബു, പി. അശോകൻ, ജനത പ്രദീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ. കെ.കെ.ഷിബു (രക്ഷാധികാരി), സി.കെ.സലിംകുമാർ (പ്രസിഡന്റ് ), ജനത പ്രദീപ് (വൈസ് പ്രസിഡന്റ് ), പി.വി. ടോമി (സെക്രട്ടറി), പി. അശോകൻ (ജോ.സെക്രട്ടറി), അഡ്വ. ബിപിൻ വർഗീസ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.