masters

കൊച്ചി: അഞ്ചാമത് സംസ്ഥാന മാസ്‌റ്റേഴ്‌സ് ഗെയിംസിന് എറണാകുളത്ത് മഹാരാജാസ് സ്റ്റേഡിയത്തിൽ തുടക്കമായി. 16 വേദികളിലായി നടക്കുന്ന മത്സരങ്ങൾ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദ്യ സിന്തറ്റിക് സ്റ്റേഡിയത്തിലെ ട്രാക്ക് നവീകരണം ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാസ്റ്റേഴ്‌സ് ഗെയിംസ് അസോസിയേഷൻ കേരള പ്രസിഡന്റ് ജോർജ് ബി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സൂര്യനാരായണ ശർമ്മ, സൂപ്പർ മാസ്റ്റേഴ്‌സ് ആൻഡ് സ്‌പോർട്സ് ഫെഡറേഷൻ ഡയറക്ടറും സി.ഇ.ഒയുമായ വിനോദ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 22 ഇനങ്ങളിൽ 35 വയസ് മുതലുള്ള മൂവായിരത്തോളം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. 14ന് സമാപിക്കും.

വേദികൾ

ആലുവ യു. സി കോളേജ്, മഹാരാജാസ് കോളേജ്, ഏലൂർ ഫാക്ട് സ്‌കൂൾ, റീജിയണൽ സ്‌പോർട്സ് സെന്റർ, കാക്കനാട് രാജഗിരി കോളേജ്, കൊച്ചിൻ ജിം മട്ടാഞ്ചേരി, അംബേദ്കർ സ്റ്റേഡിയം, എസ്.എച്ച് കോളേജ് തേവര, വടുതല ഡോൺ ബോസ്‌കോ സ്‌കൂൾ, രാജഗിരി സ്‌കൂൾ കളമശേരി, എസ്.എൻ.വി സംസ്‌കൃത സ്‌കൂൾ

വിജയിച്ചാൽ

ഗോവയിലേക്ക്

വിജയികളാകുന്നവർക്ക് അടുത്തമാസം ഗോവയിൽ നടക്കുന്ന ദേശീയ മാസ്‌റ്റേഴ്‌സ് ഗെയിംസിൽ പങ്കെടുക്കാം. ദേശീയ ഗെയിംസിൽ വിജയിക്കുന്നവർ 2025 ൽ തായ്‌പേയിൽ നടക്കുന്ന ലോക മാസ്‌റ്റേഴ്‌സ് ഗെയിംസിന് യോഗ്യത നേടും.