cift

മട്ടാഞ്ചേരി: ഇന്ത്യയിലെ ഭക്ഷ്യ പരിശോധന ലബോറട്ടറികളെ ആഗോള നിലവാരത്തിലക്ക് ഉയർത്തുന്നതിനായി ഐ. സി. എ ആർ - കേന്ദ്ര മത്സ്യ സങ്കേതിക ഗവേഷണ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫിഷറീസ് ടെക്നോളജി(സിഫ്റ്റ്) പഞ്ചദിന പരിശീലന പരിപാടി നടത്തി. ഫുഡ് ആൻഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ സഹകരണത്തോടെയായിരുന്നു പരിശീലനം. അത്യാധുനിക മൈക്രോ ബയോളജിക്കൽ ടെക്നിക്കുകളിൽ കഴിവുകളും അറിവും വർദ്ധിപ്പിക്കുക, ഫുഡ് മൈക്രോബയോളജിയിൽ പിന്തുടരുന്ന പ്രോട്ടോക്കോളുകൾ സ്വീകരിക്കുന്നതിനെക്കുറിച്ച് അവബോധം വളർത്തുക എന്നിവയായിരുന്നു ലക്ഷ്യം. ഐ.സി.എ.ആർ - സിഫ്റ്റ് ഡയറക്ർ ഡോ.ജോർജ് നൈനാൻ ഉദ്ഘാടനം ചെയ്തു. ഡോ.എ.എ.സൈനുദ്ദീൻ, ഡോ.പങ്കജ് കിഷോർ, ഡോ.ദേവനന്ദ ഉച്ചോയ് എന്നിവർ സംസാരിച്ചു.