o

ചോറ്റാനിക്കര: തിരുവാങ്കുളം മാമല എസ്.എൻ എൽ.പി സ്കൂളിൽ അദ്ധ്യാപക രക്ഷാകർതൃ കുടുംബസംഗമം സംഘടിപ്പിച്ചു. വാർഡ് അംഗം മനു ഉദ്ഘാടനം ചെയ്തു. പി. ടി.എ പ്രസിഡന്റ് കെ. ആർ. രതീഷ് അദ്ധ്യക്ഷനായി. കുട്ടികൾ ചേർന്നൊരുക്കിയ സംയുക്ത ഡയറി സെന്റ് ജോർജ് ഹൈസ്കൂൾ വെണ്ണിക്കുളം സ്കൂളിലെ ഹെഡ്മാസ്റ്റർ ബെൻസൺ പ്രകാശിപ്പിച്ചു. ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി എന്ന പുസ്തകം ശ്രീലക്ഷ്മി അജിത്ത് അവതരിപ്പിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിന്ധു രാഘവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന വി., സുധി.വി. തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു