പറവൂർ: റോട്ടറി ക്ലബ് ഓഫ് റോയൽ ഹെറിറ്റേജ് പറവൂരിന്റെ നേതൃത്വത്തിൽ പറവൂർ പൊലീസ് സ്റ്രേഷൻ അതിർത്തിയിൽ ബോർഡുകൾ സ്ഥാപിച്ചു. ഡിസ്ട്രിക്ട് ഗവർണർ റൊട്ടേറിയൻ ടി.ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സി.പി. മോഹൻ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി വൊക്കേഷണൽ എക്സലൻസ് അവാർഡ് നേടിയ പറവൂർ പൊലീസ് ഇൻസ്‌പെക്ടർ ഷോജോ വർഗീസ്, മികച്ച സംരംഭകനുള്ള അവാർഡ് നേടിയ സി.സി ഗ്രൂപ്പ് എം.ഡി സി.ആർ. ജേക്കബ് എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി. വിവിധ മേഖലകളിൽ പ്രതിഭകളായ റോട്ടറി അംഗങ്ങളെയും മക്കളെയും അനുമോദിച്ചു. ക്ലബ് സെക്രട്ടറി ബിജു വട്ടത്തറ, അസിസ്റ്റന്റ് ഗവർണർ മനോജ്‌ വിജയ്, എസ്.ഐ ഷാഹുൽ ഹമീദ്, സതീഷ് പോൾ എന്നിവർ സംസാരിച്ചു.