മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികളെ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന വികസിത് ഭാരത് സങ്കല്പയാത്രയുടെ മൂവാറ്റുപുഴയിലെ പര്യടനം കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പ് അഡീഷണൽ സെക്രട്ടറി മിൻഹാജ് ആലം ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഡ് ബാങ്ക് മാനേജർ പി.ഡി. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ബി.ഐ റീജിയണൽ മാനേജർ പി. നാഗരാജൻ, യൂക്കോ ബാങ്ക് ചീഫ് മാനേജർ സബിർ നസീം, യൂക്കോ ബാങ്ക് മൂവാറ്റുപുഴ ബ്രാഞ്ച് മാനേജർ ആരീഫ് റഹ്മാൻ, തപാൽ വകുപ്പ് ഉദ്യോഗസ്ഥൻ മനോജ്കുമാർ, എഫ്‌.സി.ഐ ഉദ്യോഗസ്ഥൻ സിബി സെബാസ്റ്റ്യയൻ എന്നിവർ സംസാരിച്ചു.